പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്ക്

ബാങ്ക് സേവനങ്ങൾ

ഭരണം മുതലായ പൊതുവായ കാര്യങ്ങൾ

                             2023-24 വർഷത്തിൽ 15 ഡയറക്‌ടർ ബോർഡ് യോഗങ്ങളും 23/12/2023 ൽ വാർഷിക പൊതുയോഗവും ചേരുകയുണ്ടായി. മെമ്പർമാർക്ക് നെൽകൃഷിക്ക് പലിശരഹിത കാർഷികവായ്‌പ നൽകുന്നതിനു പുറമെ മറ്റു കാർഷികവായ്‌പ സ്വന്തം ഫണ്ടുപയോ ഗിച്ചും നൽകിവരുന്നുണ്ട്. 5% പലിശ നിരക്കിൽ സ്വർണ്ണപണയ ത്തിൻമേലും 7% പലിശ നിരക്കിൽ കിസ്സാൻ ക്രെഡിറ്റായും ബേങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും പണമെടുത്ത് മെമ്പർമാർക്ക് വായ്‌പ നൽകിവരുന്നുണ്ട്. “കൃഷിയെപ്രോത്സാഹിപ്പിക്കുക” എന്ന സദുദ്ദേശത്തോടെ യാണ് ഇങ്ങനെ കുറഞ്ഞ നിരക്കിൽ കാർഷിക വായ്‌പ നൽകുന്നത്. ചെറുകിടകച്ചവടത്തിനും ഭവനനിർമ്മാണത്തിനും വീട് റിപ്പയറിനും കൺസ്യൂമർ സാധനങ്ങൾ വാങ്ങുവാനും സ്വർണ്ണ പണയത്തിനും ബേങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും വായ്‌പ നൽകി വരുന്നുണ്ട്. ബേങ്കിന്റെ ബൈലോയിൽ ഇതിനകം സമഗ്ര ഭേദഗതികൾ വരുത്തിയിട്ടു ള്ളതിനാൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കൂടുതൽ വായ്‌പകൾ നൽകുവാൻ കഴിയുന്നുണ്ട്. മെമ്പർമാർ വാങ്ങുന്ന വായ്‌പകൾ അവ ധിക്ക് അടക്കുവാൻ വീഴ്‌ച വരുത്തിയാൽ അത് ബേങ്കിൻ്റെ പ്രവർത്ത നത്തെ സാരമായി ബാധിക്കാനിട വരുന്നതാണ്. അവധി ബാക്കി പിരിച്ചെടുക്കുന്നതിനു വേണ്ടി ജപ്‌തി, ലേലം വാറണ്ട് തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കേണ്ടി വരികയാണെങ്കിൽ അതുമൂലം മെമ്പർമാർക്ക് പലവിധത്തിലുള്ള കഷ്ടനഷ്ട‌ങ്ങൾക്കും മാനഹാനിക്കും ഇടവരുന്നതാണ്. ആയതുകൊണ്ട് മെമ്പർമാർ മേൽസംഗതികൾ കണക്കിലെടുത്ത് അവധി തെറ്റിയ കടങ്ങൾ ഉടനെ അടച്ചുതീർത്ത് ബേങ്കിൻ്റെ സുഗമമായ പ്രവർത്തനത്തിന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

                             ബാങ്കിന് കുമ്മിണിപ്പറമ്പിൽ ഒരു ബ്രാഞ്ച് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ബാങ്കിൻ്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിലെ കരുവാങ്കല്ലിൽ ATM കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. ഇടപാടുകോരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും ബാങ്കിൻ്റെ പുളിയംപറമ്പ് ബ്രാഞ്ച് 2025 ഏപ്രിൽ മുതൽ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാക്കുവാനും, ബാങ്കിൻ്റെ ചെനക്കൽ ബ്രാഞ്ച് ഓഫീസ് നിലവിലുള്ള സ്ഥലത്ത് നിന്ന് കൂടുതൽ സൗകര്യപ്രദ മായ ദേവതിയാൽ എന്ന സ്ഥലത്തേക്ക് മാറ്റുവാനും ഭരണസമിതി തീരു മാനിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ അനുമതി കിട്ടുന്ന മുറക്ക് മേൽപ്പറഞ്ഞവ പ്രാവർത്തികമാക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽസിൽ നിന്നും നൽകി വരുന്നുണ്ട്.

മറ്റു സേവനങ്ങൾ

2023-24 വർഷത്തിൽ സർക്കാറിന്റെ വിവിധയിനം ക്ഷേമ പെൻഷനുകൾ യഥാസമയം ബാങ്കിൻ്റെ കീഴിൽ വിതരണം ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ഏത് സ്ഥലത്തേക്കും, ഏത് അക്കൗണ്ടിലേക്കും പണം അയക്കുന്നതിനും മറ്റു സ്ഥലങ്ങളിൽ നിന്നും അക്കൗണ്ടിലേക്ക് പണം അടവാക്കുന്നതിനും RTGS/NEFT, GOOGLE PAY എന്നീ സൗകര്യവും ലഭ്യമാണ്.
2023-24 വർഷത്തിൽ ബാങ്കിൻ്റെ കോമൺഗൂഡ് ഫണ്ടിൽ നിന്നും പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കും "ചന്ദ്രിക അിറവിൻ തിളക്കം" പദ്ധതിയി ലൂടെ ദിനപത്രം നൽകിയിട്ടുണ്ട്.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 25000 രൂപയും പള്ളിക്കൽ പെയിൻ & പാലിയേറ്റീവിന് 15000 രൂപയും അപകടം പറ്റി ചികിത്സയിൽ കഴി യുന്ന പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്ക് 10000 രൂപയും ധനസഹായമായി നൽകുവാൻ ബാങ്കിന് സാധിച്ചു.
23/12/2023 ന് ചേർന്ന പൊതുയോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഗിഫ്റ്റ് നൽകുവാനും ബാങ്കിന് സാധിച്ചിട്ടുണ്ട്
വായ്പ‌ കൃത്യമായി അടക്കുന്നവർക്ക് മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ റിസ്ക്ക് ഫണ്ട് ധനസഹായം ലഭിക്കുന്നതും നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഗ്യാരണ്ടി പരിരക്ഷയും നൽകിവരുന്നുണ്ട്.
പള്ളിക്കൽ പഞ്ചായത്തിലെ ഉന്നതവിജയം നേടിയ മുഴുവൻ പ്ലസ് ടു, എസ്.എസ്. എൽ.സി വിദ്യാർത്ഥികൾക്കും മുൻ സെക്രട്ടറി ശ്രീ. ടി.പി.മുഹമ്മദ് അബ്ദുറ ഹ്മാൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു.
Cart (0 items)
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare